
Vote for LDF:എന്തിനാണു എന്നായിരിക്കും എല്ലാവരുടേയും സംശയം. ഈ സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു കയറി പോയാല്‍ കേരളത്തിനു വേണ്ടി മല മറയ്ക്കും എന്നൊരു അഭിപ്രായവും എനിക്കില്ല. ആരു ജയിച്ചാലും എല്ലാം കണക്കു തന്നെ.കേരളം രക്ഷപെടുകയും ഇല്ല. എന്നാല്‍ ഇപ്പോള്‍ ഇങ്ങനൊരു അഭിപ്രായം പറഞ്ഞതിനു കാരണം വേറെ ഒന്നുമല്ല, കേരള ജനത ഇപ്പോഴും പ്രബുദ്ധരാണെന്ന് മറ്റുള്ളവരുടെ മുന്നില്‍ തെളിയിക്കേണ്ട ആവശ്യം നമുക്കുണ്ട്. കേവലം ഇടയ ലേഖനങ്ങള്‍ കൊണ്ട് സംസ്ഥാന രാഷട്ര്ഈയം മാറ്റി മറിക്കാമെന്ന അഹങ്കാരം സ്വന്തം മതത്തിലെ താഴെ കിടയിലുള്ള ജനങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്യാത്ത മതമേലദ്ധ്യക്ഷന്മാര്ക്ക് ഉണ്ടാകാന്‍ പാടില്ല. സ്വന്തം സമുദായത്തിലെ താഴെ കിടയിലുള്ളവറ്ക്കു എന്തെങ്കിലും ചെയ്താലെ അവര്‍ പറയുന്ന കേള്‍ക്കാന്‍ സമുദായത്തില്‍ ആള്ക്കാര് ഉണ്ടാകുകയുള്ളു എന്നു തെളിയിക്കേണ്ട ബാധ്യത ആ സമൂഹത്തില്‍ പെട്ടവര്‍ക്കു തന്നെയാണു. കേരളത്തിലെ ഇടത് പക്ഷത്തെ ഇത്രമാത്രം ആക്രമിക്കാന്‍ അവര്‍ എന്ത് തെറ്റാണ് സാധാരണ ജനങ്ങളോട് ചെയ്തതെന്ന് വിശദീകരിക്കാന്‍ അവര്‍ തയ്യാറാകുന്നില്ല. ചില മത നേതാക്കളെ വിമര്‍ശിച്ചാല്‍ അതു അവര്‍ പ്രതിനിധീകരിക്കുന്ന സമൂഹത്തെ പീഡിപ്പിക്കല്‍ ആണെങ്കില്‍ രാഷ്റ്റ്രീയ നേതാക്കളെ വിമര്‍ശിക്കുക വഴി ലക്ഷോപ ലക്ഷം പാര്‍ട്ടി പ്രവര്‍ത്തകരെ പീഡിപ്പിക്കുകയാണെന്നു പറയാന്‍ പട്ടുമൊ?