സഖാവ് പിണറായി വിജയന് തന്നെ കക്ഷി. കേന്ദ്രത്തില് പിന്തുണ പിന് വലിച്ചതിനുള്ള കലി കോണ്ഗ്രസ് തീര്ക്കുന്നത് പാവം സഖാവിനോടാണു.ഇത്രയും സത്യസന്ധനായുള്ള ഒരു പാവം രാഷ്ട്രീയ നേതാവിന്റെ ഒരു ഗതികേട് നോക്കണെ!ഇനി അദ്ദേഹത്തിനുള്ള ആകെ ഒരു ആശ്വാസം കണ്ണൂരില് നിന്നുള്ള ജയരാജ സഖാക്കന് മാരാണു. അവര് കൂട്ടിനുണ്ടെങ്കില് എതു കുറുക്കനെയും ആട് ആക്കാം. ഈയ്യിടെ അബ്ദുള്ള ക്കുട്ടിക്കു കിട്ടാതെ പോയതും ഈ സഹായം ആണു. അവര് കൂട്ടിനുണ്ടായിരുന്നെങ്കില് പൂമുടല് നടത്തിയതു വേറൊരു ബാലക്രിഷ്ണനു വേണ്ടിയാണെന്നതു പോലെ,ഉമ്ര ക്കു പോയതും വേറൊരു അബ്ദുള്ളക്കുട്ടി ആകുമായിരുന്നു. സ്വന്തം ബിസിനസ്സ് എന്നതു ചെറിയൊരു സ്വയം തൊഴില് എന്നതു ആകുമായിരുന്നു, മോഡി വിവാദത്തിനും നല്ല വിവരണം കിട്ടുമായിരുന്നു, കുട്ടിക്കു ഒരു തവണ കൂടി പാര്ലമെന്റിലേക്കു മത്സരിക്കാമായിരുന്നു.
ആ അപ്പോള് നമ്മള് പറഞ്ഞു വന്നതു പിണറായി സഖാവിനെ പറ്റി അല്ലേ? ഇനി പാര്ട്ടി നേതാക്കന് മാര്ക്കു വിശദീകരണ യോഗങ്ങള് വിളിച്ചു കൂട്ടാന് നേരമായി. എല്ലാ പാര്ട്ടി അംഗങ്ങള്ക്കും വിശദീകരിച്ചു കൊടുക്കേണ്ടെ, സി ബി ഐ യുടെ രാഷ്ട്രീയ പകപ്പോക്കലിന്റെ കഥകള്. ഈ കഥകള് വിഴുങ്ങാന് ബുദ്ധിമുട്ടുള്ള സഖാക്കളെ അച്ചടക്കത്തിന്റെ വാള് കാണിച്ചു വിഴുങ്ങാന് പ്രേരിപ്പിക്കാനും കുറച്ചു ബുദ്ധിമുട്ടും എന്ന് മാത്രം.ഇപ്പോള് അഭയ കേസ് അന്വേഷിച്ചതും ശരിയല്ല എന്ന നിലപാടിലാണു നേതാക്കളുടെ സംസാരം. ഇങ്ങനെ വിശദീകരണ യോഗങ്ങള് വിളിച്ചു കൂട്ടുന്നതിനിടയില് പിണരായി സഖാവിന്റെ കേരള യാത്രക്കു എന്തെങ്കിലും ക്ഷീണം സംഭവിക്കുമൊ എന്നതാണു ഈ ഉള്ളവന്റെ സംശയം.
3 months ago