ജസ്റ്റീസ്. വി.ആര്‍. ക്രിഷ്ണയ്യര്‍ സമര്‍പ്പിച്ച നിയമപരിഷ്കരണ റിപ്പോര്‍ട്ടിനോട് എന്തിനും ഏതിനും ആവശ്യമുള്ളതിനും ആവശ്യമില്ലാത്തതിനും പൊതുവേ പ്രതികരിക്കുന്ന കേരള രാഷ്ട്രീയ നേത്രുത്വം കാണിച്ച മൌനത്തിന്റെ അര്‍ഥം നട്ടെല്ലില്ലായ്മ എന്നല്ലാതെ എന്താണു. പുരോഗമന രാഷ്ട്രീയ പ്രസ്ഥാനം എന്നു തുടരെ തുടരെ വീന്‍പിളക്കുന്ന പാര്‍ട്ടി പോലും ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ മടി കാണിക്കുന്നു. തൊട്ടടുത്തെത്തി നില്‍ക്കുന്ന തിരഞ്ഞെടുപ്പു തന്നെ കാരണം.ഓരൊ പാര്‍ട്ടിക്കാരും മറ്റുള്ളവര്‍ എന്ത് പറയും എന്നു നോക്കി അവരെ ആക്രമിച്ച് ചോര കുടിക്കാനുള്ള ദാഹത്തോടെ കാത്തു നില്‍ക്കുന്നു.
പ്രബുദ്ധകേരള സമൂഹത്തെ വീണ്ടും നോക്കുകുത്തികള്‍ ആക്കിക്കൊണ്ട് സമുദായ നേതാക്കള്‍ പരിഷ്കരണത്തിനെതിരെ കൊടുവാളും കൊണ്ട് ആക്രമണം തുടങ്ങി കഴിഞ്ഞിരിക്കുന്നു. ഇന്ത്യാ മഹാരാജ്യം എന്നതിനപ്പുറം കാനോന്‍ നിയമവും,ശരി അത്തുമാണു ഞങ്ങള്‍ക്കു വലുത് എന്നാണു ചില സാമുദായിക നേതാക്കന്മാരുടെ പക്ഷം.
ഇങ്ങനെയുള്ള പിന്തിരിപ്പന്‍ ചിന്താഗതികളുമായി കേരളത്തിന്റെ സംസ്കാരിക, സാമൂഹിക വികസനത്തിനു എന്നും തടസം നില്‍ക്കുന്ന സാമുദായിക നേതാക്കളും, അവരെ പേടിച്ചു സ്വന്തം ആശയ സംഹിതകളെ കുഴിച്ചു മൂടാന്‍ തയ്യാറാകുന്ന രാഷ്റ്ട്രീയ നേത്രുത്വവും കൂടി ചേര്‍ന്ന് കേരളത്തെ 50 കൊല്ലം പിന്നോട്ട് നയിക്കുകയാണെന്നു പ്രത്യേകിച്ചു പറയേണ്ടതിലല്ലോ?ഇവരില്‍ നിന്നു എന്നാണു എങിനെയാണു ഒരു മോചനം.
4 months ago
No comments:
Post a Comment