Thursday, January 22, 2009

പാവം ക്രൂരന്‍!

സഖാവ് പിണറായി വിജയന്‍ തന്നെ കക്ഷി. കേന്ദ്രത്തില്‍ പിന്തുണ പിന് വലിച്ചതിനുള്ള കലി കോണ്‍ഗ്രസ് തീര്‍ക്കുന്നത് പാവം സഖാവിനോടാണു.ഇത്രയും സത്യസന്ധനായുള്ള ഒരു പാവം രാഷ്ട്രീയ നേതാവിന്റെ ഒരു ഗതികേട് നോക്കണെ!ഇനി അദ്ദേഹത്തിനുള്ള ആകെ ഒരു ആശ്വാസം കണ്ണൂരില്‍ നിന്നുള്ള ജയരാജ സഖാക്കന്‍ മാരാണു. അവര്‍ കൂട്ടിനുണ്ടെങ്കില്‍ എതു കുറുക്കനെയും ആട് ആക്കാം. ഈയ്യിടെ അബ്ദുള്ള ക്കുട്ടിക്കു കിട്ടാതെ പോയതും ഈ സഹായം ആണു. അവര്‍ കൂട്ടിനുണ്ടായിരുന്നെങ്കില്‍ പൂമുടല്‍ നടത്തിയതു വേറൊരു ബാലക്രിഷ്ണനു വേണ്ടിയാണെന്നതു പോലെ,ഉമ്ര ക്കു പോയതും വേറൊരു അബ്ദുള്ളക്കുട്ടി ആകുമായിരുന്നു. സ്വന്തം ബിസിനസ്സ് എന്നതു ചെറിയൊരു സ്വയം തൊഴില്‍ എന്നതു ആകുമായിരുന്നു, മോഡി വിവാദത്തിനും നല്ല വിവരണം കിട്ടുമായിരുന്നു, കുട്ടിക്കു ഒരു തവണ കൂടി പാര്‍ലമെന്റിലേക്കു മത്സരിക്കാമായിരുന്നു.
ആ അപ്പോള്‍ നമ്മള്‍ പറഞ്ഞു വന്നതു പിണറായി സഖാവിനെ പറ്റി അല്ലേ? ഇനി പാര്‍ട്ടി നേതാക്കന്‍ മാര്‍ക്കു വിശദീകരണ യോഗങ്ങള്‍ വിളിച്ചു കൂട്ടാന്‍ നേരമായി. എല്ലാ പാര്‍ട്ടി അംഗങ്ങള്‍ക്കും വിശദീകരിച്ചു കൊടുക്കേണ്ടെ, സി ബി ഐ യുടെ രാഷ്ട്രീയ പകപ്പോക്കലിന്റെ കഥകള്‍. ഈ കഥകള്‍ വിഴുങ്ങാന്‍ ബുദ്ധിമുട്ടുള്ള സഖാക്കളെ അച്ചടക്കത്തിന്റെ വാള്‍ കാണിച്ചു വിഴുങ്ങാന്‍ പ്രേരിപ്പിക്കാനും കുറച്ചു ബുദ്ധിമുട്ടും എന്ന് മാത്രം.ഇപ്പോള്‍ അഭയ കേസ് അന്വേഷിച്ചതും ശരിയല്ല എന്ന നിലപാടിലാണു നേതാക്കളുടെ സംസാരം. ഇങ്ങനെ വിശദീകരണ യോഗങ്ങള്‍ വിളിച്ചു കൂട്ടുന്നതിനിടയില്‍ പിണരായി സഖാവിന്റെ കേരള യാത്രക്കു എന്തെങ്കിലും ക്ഷീണം സംഭവിക്കുമൊ എന്നതാണു ഈ ഉള്ളവന്റെ സംശയം.

Friday, January 16, 2009

നട്ടെല്ലില്ലാത്ത കേരള രാഷ്ട്രീയ നേത്രുത്വം....

ജസ്റ്റീസ്. വി.ആര്‍. ക്രിഷ്ണയ്യര്‍ സമര്‍പ്പിച്ച നിയമപരിഷ്കരണ റിപ്പോര്‍ട്ടിനോട് എന്തിനും ഏതിനും ആവശ്യമുള്ളതിനും ആവശ്യമില്ലാത്തതിനും പൊതുവേ പ്രതികരിക്കുന്ന കേരള രാഷ്ട്രീയ നേത്രുത്വം കാണിച്ച മൌനത്തിന്റെ അര്‍ഥം നട്ടെല്ലില്ലായ്മ എന്നല്ലാതെ എന്താണു. പുരോഗമന രാഷ്ട്രീയ പ്രസ്ഥാനം എന്നു തുടരെ തുടരെ വീന്‍പിളക്കുന്ന പാര്‍ട്ടി പോലും ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ മടി കാണിക്കുന്നു. തൊട്ടടുത്തെത്തി നില്‍ക്കുന്ന തിരഞ്ഞെടുപ്പു തന്നെ കാരണം.ഓരൊ പാര്‍ട്ടിക്കാരും മറ്റുള്ളവര്‍ എന്ത് പറയും എന്നു നോക്കി അവരെ ആക്രമിച്ച് ചോര കുടിക്കാനുള്ള ദാഹത്തോടെ കാത്തു നില്‍ക്കുന്നു.
പ്രബുദ്ധകേരള സമൂഹത്തെ വീണ്ടും നോക്കുകുത്തികള്‍ ആക്കിക്കൊണ്ട് സമുദായ നേതാക്കള്‍ പരിഷ്കരണത്തിനെതിരെ കൊടുവാളും കൊണ്ട് ആക്രമണം തുടങ്ങി കഴിഞ്ഞിരിക്കുന്നു. ഇന്ത്യാ മഹാരാജ്യം എന്നതിനപ്പുറം കാനോന്‍ നിയമവും,ശരി അത്തുമാണു ഞങ്ങള്‍ക്കു വലുത് എന്നാണു ചില സാമുദായിക നേതാക്കന്മാരുടെ പക്ഷം.
ഇങ്ങനെയുള്ള പിന്തിരിപ്പന്‍ ചിന്താഗതികളുമായി കേരളത്തിന്റെ സംസ്കാരിക, സാമൂഹിക വികസനത്തിനു എന്നും തടസം നില്‍ക്കുന്ന സാമുദായിക നേതാക്കളും, അവരെ പേടിച്ചു സ്വന്തം ആശയ സംഹിതകളെ കുഴിച്ചു മൂടാന്‍ തയ്യാറാകുന്ന രാഷ്റ്ട്രീയ നേത്രുത്വവും കൂടി ചേര്‍ന്ന് കേരളത്തെ 50 കൊല്ലം പിന്നോട്ട് നയിക്കുകയാണെന്നു പ്രത്യേകിച്ചു പറയേണ്ടതിലല്ലോ?ഇവരില്‍ നിന്നു എന്നാണു എങിനെയാണു ഒരു മോചനം.

Thursday, January 15, 2009

Corruption in India like Africa: WB official

"Bribery in the World Bank's lending methods is as rampant as ever, says a former Bank official who has written a book on this corruption.
Steve Berkman contends that Indian IT majors Satyam and Wipro , who were barred from World Bank projects for offering their stock to Bank officials, represent a miniscule problem compared to the kickbacks and commissions that go to government officials for approval of Bank projects.
Berkman, who was an advisor to various project teams within the Bank on human resource issues and capacity building, retired from the Bank in 2002. He is the author of an expose on corruption in this multilateral institution titled, The World Bank and the Gods of Lending, based on his 16-year experience auditing Bank projects, including the $800 million loan to health sector projects in India".
ഇന്ത്യയെ കുറിച്ചു ഈയ്യിടെ ഒരു പ്രമുഖ വെബ്സൈറ്റില്‍ വന്ന വാര്‍ത്താശകലമാണു ഇത്.ഇന്ത്യയെ ലോകസമൂഹത്തിനു മുന്‍പില്‍ താറടിച്ചു കാണിക്കാനുള്ള ഒരു ശ്രമമാണു ഗ്രന്ഥകര്‍ത്താവു നടത്തുന്നതെന്നു ഒരു വാദത്തിനു വേണ്ടി പറയാമെങ്കിലും അതിലും ചില സത്യങ്ങളില്ലേ? ഇന്ത്യന്‍ ഐ ടി വ്യവസായത്തിലെ നെടുംത്തൂണുകള്‍ പോലും നിക്ഷേപകരെ വഞ്ചിക്കുന്ന ഈ കാലത്തു സാധാരണ ജനങ്ങള്‍ ആരെ വിശ്വസിക്കും?? ഇതില്‍ നിന്നും ജനങ്ങള്‍ക്കു എന്നാണു മോചനം