Monday, February 2, 2009

നവകേരള മാര്‍ച്ച്:ഒരു ചരിത്ര സംഭവം!!

സിപിഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ച് ഒരു ചരിത്ര സംഭവമായി മാറിയെന്നു ജയരാജന്മാര്‍ വായ്തോരാതെ സംസാരിക്കുന്നു. ഏതു കാര്യത്തിലാണ് ഈ ചരിത്രം എന്നു മാത്രമെ കേരള ജനതക്കു സംശയമുള്ളു. ഏതെങ്കിലും ഒരു പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്തിലെ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യമില്ലാതെ പാര്‍ട്ടി സെക്രട്ടറിയുടെ മാര്‍ച്ച് നടക്കുന്നത് ഇന്ത്യാ ചരിത്രത്തിലെ ഒരു തിളങ്ങുന്ന അദ്ധ്യായമായിരിക്കും. ഗ്രൂപ്പ് പോരിന്റെ തലതൊട്ടപ്പന്‍ മാരായ കോണ്‍ഗ്രസ്സിനു പോലും ഈ ഗതി ഉണ്ടായിട്ടുണ്ടാവില്ല.
ഒരു പോളിറ്റ്ബ്യൂറൊ മെംബര്‍ അഴിമതിയാരോപണത്തിനു വിധേയനായതു വഴി അതു സിപി എമ്മിന്റെ ചരിത്രത്തിലെ ഒരു ഭാഗമായി. ആ അംഗത്തെ കൊണ്ടു തന്നെ ഒരു ജനകീയ മാര്‍ച്ചു നടത്തുക വഴി മറ്റു ബൂര്‍ഷാ പാര്‍ട്ടികളില്‍ നിന്നു ഒട്ടും വിഭിന്നമല്ല ഞങ്ങളെന്നും സി പി ഐ എം ചരിത്രത്തിലാദ്യമായി തെളിയിച്ചു.

1 comment:

  1. നവകേരള മാര്‍ച്ച്‌ മന്ത്രിസഭാ പരിപടിയല്ല. പാര്‍ട്ടിപരിപാടിയാണ്‌. അത്‌ മുഖ്യമന്ത്രിയാണൊ പാര്‍ട്ടി സെക്രട്ടറിയാണൊ നയിക്കേണ്ടത്‌? പ്രചരിപ്പിക്കാന്‍ മാദ്ധ്യമമുണ്ടെങ്കില്‍, പത്രമുണ്ടെങ്കില്‍ ആടിനെ പട്ടിയാക്കാം. കുറ്റങ്ങള്‍ മാത്രം തെരഞ്ഞുപിടിക്കുമ്പോള്‍ നഷ്ടപ്പെടുന്ന പലതും നമ്മള്‍ അറിയാതെ പോകുന്നുണ്ട്‌........

    ReplyDelete