ചൂടുകാലമായാലും സാമ്പത്തിക മാന്ദ്യമായാലും കേരളീയര്‍ക്കു സുഖമായുറങ്ങാം. കഥ പറഞ്ഞുറക്കാന്‍ രണ്ടു നേതാക്കന്‍മാരുള്ള നാട് വേറെ എവിടെ ഉണ്ടാകും? ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീരു കണ്ടാല്‍ മതി എന്ന സ്ഥിതിയിലേക്കാണു നാട്ടിലെ കാര്യങ്ങള്‍ നീങ്ങുന്നത്. ഓന്ത് ഓടിയാലും വേലി വരെ എന്ന പോലെ, സ്വന്തം കസേര ലോകസഭാ ഇലക്ഷന്‍ വരെ എന്നു മനസിലാക്കിയതു കൊണ്ടാകം ഇന്നു നമ്മുടെ മുഖ്യനും പാര്‍ട്ടി സെക്രട്ടറിക്കു ഒരു മറുപടി കഥ പറഞ്ഞിരിക്കുന്നു. പാര്‍ട്ടി സഖാക്കളെ കൊണ്ടു ഇതു മാധ്യമ സ്രിഷ്ടി ആണെന്നു 100 വട്ടം എഴുതിച്ചു ജയരാജന്മാര്‍ മനസിലാക്കിക്കുമെങ്കിലും ബാക്കിയുള്ള സാമാന്യ ബോധമുള്ള ജനലക്ഷങ്ങള്‍ക്കു ഇതു ഒരു മറുപടി കഥയായെ കരുതാന്‍ കഴിയൂ.
എന്തൊക്കെയായാലും പിണറായിയ്ക്ക് ഇലക്ഷന്‍ കഴിയുന്നതോടെ ജനങ്ങള്‍ മറുപടി കൊടുക്കുമെന്നു കരുതന്നവര്‍ക്കു തെറ്റ് പറ്റും.പ്രത്യേകിച്ച് മലപ്പുറം സമ്മേളനത്തിലെ റെഡ് വളണ്ടിയര്‍മാര്‍ക്ക് യൂണിഫോം സ്പോണ്‍സര്‍ ചെയ്ത വിശാലമനസ്കരായ ജനറല്‍ സെക്രട്ടറിമാര്‍ എതിര്‍ ചേരിയായ യു ഡി എഫില്‍ ഉള്ളിടത്തോളം കാലമെങ്കിലും.
2 weeks ago
No comments:
Post a Comment